എൻആർഇജി വർക്കേഴ്സ് അസോസിയേഷൻ (എഐടിയുസി) നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മൈനാഗപ്പള്ളി പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ്ണ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഫ. എസ് അജയൻ, എം വിജയകൃഷ്ണൻ എൻ ഓമനക്കുട്ടൻ, അബ്ദുൽ റഷീദ്, കൃഷ്ണ കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പുഷ്പകുമാരി അധ്യക്ഷയായിരുന്നു. സെക്രട്ടറി ആർ മദന മോഹനൻ സ്വാഗതവും ജോളി മോൾ നന്ദിയും പറഞ്ഞു.