മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാവുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് ട്വന്റി20 ലോകകപ്പിന് പോകുന്ന ടീമംഗങ്ങളെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം. ശിഖര്‍ ധവാന്‍ ആവും ക്യാപ്റ്റന്‍. ടീമിലെ മറ്റ് താരങ്ങളില്‍ നായകസ്ഥാനത്ത് പരിചയം കൂടുതലുള്ളത് സഞ്ജുവിനായതിനാല്‍ സഞ്ജു വൈസ് ക്യാപ്റ്റനാവുമെന്ന് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
ന്യൂസിലന്‍ഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിനെ നയിച്ചത് സഞ്ജു ആയിരുന്നു. മൂന്നു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേടുകയും ചെയ്തു. ഇതും സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിനു ശക്തി പകര്‍ന്നിട്ടുണ്ടെന്നാണ് സൂചന. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിക്കും. വിവിഎസ് ലക്ഷ്മണ്‍ പരിശീലകനായി ടീമിനൊപ്പം ചേരും. കോവിഡിനെ തുടര്‍ന്ന് രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഏഷ്യാകപ്പില്‍ ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തെത്തിയിരുന്നു.
ഏകദിനത്തിനുള്ള സാധ്യതാ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്‌ക്ക്‌വാദ്, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, രജത് പാട്ടീദാര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍.
English Summary: ODI series against South Africa: Sanju may be vice-captain
You may like this video also