ശ്രീലങ്കയ്ക്കെതിരായ ഏകദിന ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ ഇടംപിടിച്ചു. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോലിയും ടി20 ടീമിലില്ല. ഏകദിന ടീമിനെ രോഹിത് ശർമയും ടി20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും.
അതേസമയം ബംഗ്ലാദേശിനെതിരേ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ കളിച്ച റിഷഭ് പന്ത് രണ്ട് ടീമിലും ഇല്ല. ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന കെ എല്‍ രാഹുലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും. ഇഷാന്‍ കിഷന്‍ ഏകദിന ടി20 ടീമിലുണ്ട്. ശിഖര്‍ ധവാന്‍ ഏകദിന ടീമില്‍ ഉള്‍പ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ടി20 ടീം: ഹാർദിക് പാണ്ഡ്യ (നായകൻ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.
ഏകദിന ടീം: രോഹിത് ശർമ (നായകൻ), ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്, അർഷ്ദീപ് സിങ്.
English Summary;ODI T20 vs Sri Lanka; Sanju Samson got a place in the team
You may also like this video