രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിന്റെ പിടിയിലായി. എക്സൈസിന്റെ രാത്രി കാല പെട്രോളിങ്ങിനിടെയാണ് രണ്ട് കിലോ 50 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി മിൽട്ടൻ ദന്ദസേന എന്നയാളാണ് പിടിയിലായത്. അരൂക്കുറ്റി വടുതല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് കിലോയ്ക്ക് 15,000 രൂപ നിരക്കിൽ വിൽക്കാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
മിൽട്ടന്റ സ്വദേശമായ ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ച് യുവാക്കൾക്ക് നൽകുന്നത്. സമീപകാലത്തായി പൊലീസും, എക്സൈസും പിടികൂടുന്ന എൻഡിപിഎസ് കേസുകളിലെ പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പി സി ഗിരീഷ് പറഞ്ഞു.പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് വി എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, വിപിൻ വി കെ, ഉമേഷ്, സീന മോൾ കെ എസ് എന്നിവര്‍ പങ്കെടുത്തു.