Site iconSite icon Janayugom Online

പിന്നിൽ ഒരാൾ; ഓഡിയോ പ്രകാശനം ജയറാം നിർവ്വഹിച്ചു

വ്യത്യസ്ത ഹൊറർ ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർ നിർമ്മിക്കുന്നു. കൃപാനിധി സിനിമാസ് ജനുവരി 19‑ന് ചിത്രം തീയേറ്ററിലെത്തിക്കും.

ശക്തമായ ഒരു ഹൊറർ, ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്. മനോഹരമായ ഗാനങ്ങളും, ശക്തമായ ഹൊറർ രംഗങ്ങളും ചിത്രത്തെ ആകർഷകമാക്കുന്നു.ചിത്രത്തിലെ മൂന്ന് ഗാനങ്ങളും, സംവിധായകൻ അനന്തപുരിയാണ് രചിച്ചത്. മനോരമ മ്യൂസിക്കിൽ റിലീസ് ചെയ്ത ഗാനങ്ങൾ പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു.

വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത്, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം ‑അനന്തപുരി, ക്യാമറ — റിജു ആർ.അമ്പാടി, എഡിറ്റിംഗ് — എ, യു.ശ്രീജിത്ത് കൃഷ്ണ, സംഗീതം — നെയ്യാറ്റിൻകര പുരുഷോത്തമൻ ‚ആലാപനം ‑ജാസി ഗിഫ്റ്റ്, അശ്വിൻ ജയകാന്ത്, അർജുൻ കൃഷ്ണ ‚പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി മണക്കാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — രാജൻ മണക്കാട്, ഫിനാൻസ് മാനേജർ ‑സൻ ജയ്പാൽ, ആർട്ട് — ജയൻ മാസ്, ബി.ജി.എം- ബാബു ജോസ്, കോസ്റ്റ്യൂം — ഭക്തൻ, മേക്കപ്പ് ‑രാജേഷ് രവി, അസോസിയേറ്റ് ഡയറക്ടർ — അയ്യം പള്ളി പ്രവീൺ, മഹേഷ് വടകര, ഷാൻ അബ്ദുൾ വഹാബ്, സ്റ്റിൽ — വിനീത് സി.റ്റി, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം ‑കൃപാനിധി സിനിമാസ്.

സൽമാൻ, ആരാധ്യ, ഐ.എം.വിജയൻ, ദേവൻ, ജയൻ ചേർത്തല, ആർ.എൽ.വി.രാമകൃഷ്ണൻ,ദിനേശ് പണിക്കർ ‚ഉല്ലാസ് പന്തളം, അനിൽ വെന്നിക്കോട്, അസീസ് നെടുമ്മങ്ങാട്, നെൽസൻ, വിധുര തങ്കച്ചൻ ‚അഡ്വ.ജോൺ സക്കറിയ, റിയ, ഗീതാവിജയൻ ‚വിവിയ എന്നിവർ അഭിനയിക്കുന്നു.

Eng­lish Sum­ma­ry: one behind; Jayaram did the audio release

You may also like this video

Exit mobile version