കട്ടപ്പന പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപം കാർ കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. കോഴിമല കാട്ടുമറ്റത്തിൽ സന്തോഷ് (49) ആണ് മരിച്ചത്.
പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതമാണ്. അപകട സമയത്ത് അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

