Site iconSite icon Janayugom Online

പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം നടത്തുന്ന ഒരു സംഘാംഗം കൂടി പൊലീസ് പിടിയിൽ

കഴിഞ്ഞ മാര്‍ച്ച് 31ന് പലര്‍ച്ചെ കൊടുന്തിരപുള്ളി നവക്കോട് നൗഷാദിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ചാവക്കാട് സ്വദേശിയായ റിംഷാദ് എന്നയാൾ പാലക്കാട് നോർത്ത് പൊലീസ് പിടിയില്‍. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷിഫാൻ രണ്ട് ദിവസം മുമ്പ് മറ്റൊരു കേസിൽ ജയിലിൽ ആണ്. 

മുഹമ്മദ് ഷിഫാനും, റിംഷാദും കൂടി കോയമ്പത്തൂരിൽ നിന്നും ഒരു മോട്ടോർ സൈക്കിൾ മോഷ്ടിച്ച് കൊണ്ടുവന്നാണ് പെട്രോൾ പമ്പിൽ കയറി 70000 രൂപയുടെ മുതലുകൾ മോഷണം നടത്തിയത്. സംഭവവിവരം അറിഞ്ഞയുടനെ പാലക്കാട് ടൗൺ നോർത്ത് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും 60ഓളം വിഷ്വൽസ് പരിശോധിച്ചുമാണ് പ്രതി റിംഷാദിനെ പോലീസ് സംഘം പിടികൂടിയത്. പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version