ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രം മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് അനാദരവെന്ന് മന്ത്രി വി ശിവന്‍കുട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവന്‍കുട്ടി ബിസിസിഐയെ വിമര്‍ശിച്ചത്.
മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം നല്‍കിയത്. ആ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ 77 റണ്‍സ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢതന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിരിക്കുന്നത്. അവസാനത്തെ രണ്ട് ടി-20കളില്‍ താരത്തിന് ഇടം ലഭിച്ചില്ല. അതേസമയം, അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഒരു സെഞ്ചുറി അടക്കം ഏറ്റവുമധികം റണ്‍സ് നേടിയ ദീപക് ഹൂഡ മൂന്ന് ടി-20കള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടു. അയര്‍ലന്‍ഡിനെതിരായ അവസാന ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ജു പരമ്പരയില്‍ തുടരുമെന്ന് കരുതപ്പെട്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയാസ് അയ്യര്‍ സഞ്ജുവിനു പകരം ടീമില്‍ ഇടം നേടി. ഇഷാന്‍ കിഷന്‍ മൂന്ന് ടി-20കള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അയര്‍ലന്‍ഡിനെതിരെ ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ കഴിയാതെ പോയ അര്‍ഷ്ദീപ് സിംഗ് ആദ്യ ടി-20യിലും ഏകദിന ടീമിലും ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ അവസാന ഏകദിനം കളിച്ച ഹാര്‍ദിക് ടീമില്‍ തിരികെയെത്തി. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പുറത്തിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും ടീമില്‍ തിരികെവന്നു. ശിഖര്‍ ധവാന്‍ ഏകദിന ടീമിലുണ്ട്.
English summary; only in 1st T20 team : Minister V Sivankutty
You may also like this video;