Site iconSite icon Janayugom Online

എല്ലാവരുടെയടുത്തും നമ്പരുണ്ടായിരുന്നു: സന്ദേശമയച്ചത് ധോണി മാത്രം: കോലി

എം എസ് ധോണിയോടുള്ള അടുപ്പം തുറന്നുപറഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി. എല്ലാവരുടെ അടുത്തും തന്റെ നമ്പര്‍ ഉണ്ടായിട്ടും ടെസ്റ്റ് ക്യാപ്റ്റന്‍സി രാജി വച്ചപ്പോള്‍ ധോണി മാത്രമാണ് സന്ദേശമയച്ചെതെന്ന് കോലി പറഞ്ഞു. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ തോല്‍വിക്ക് ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം കോലി തുറന്നുപറഞ്ഞത്. ‘ഞാൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം വിട്ടപ്പോൾ ഒരു വ്യക്തി മാത്രമാണ് സന്ദേശം അയച്ചത്. ഞങ്ങൾ നിരവധി മത്സരങ്ങൾ ഒപ്പം കളിച്ചിട്ടുണ്ട്.

ആ വ്യക്തി മഹേന്ദ്രസിങ് ധോണിയാണ്, വേറാരും എനിക്ക് ഒരു സന്ദേശവും അയച്ചിട്ടില്ല. നിരവധി പേരുടെ കയ്യിൽ എന്റെ നമ്പറുണ്ട്. എന്നാല്‍ ആരും സന്ദേശം അയച്ചില്ല. എനിക്ക് ധോണിയില്‍ നിന്ന് ഒന്നും വേണ്ട. ധോണിക്ക് എന്നില്‍ നിന്നും. രണ്ട് പേര്‍ക്കും പരസ്‌പരം അരക്ഷിതാവസ്ഥ ഉണ്ടായിരുന്നില്ല. എനിക്ക് ആരോടേലും എന്തെങ്കിലും പറയാനുണ്ടേല്‍ വ്യക്തിപരമായി സമീപിച്ച് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്’ കോലി പറഞ്ഞു. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തിയ വിരാട് കോലി ഏഷ്യാ കപ്പിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലായി 154 റൺസാണ് കോലി അടിച്ചെടുത്തത്.

Eng­lish Sum­ma­ry: ‘When I left Test cap­tain­cy, only MS Dhoni mes­saged me’: Virat Kohli
You may also like this video

Exit mobile version