Site iconSite icon Janayugom Online

അധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് ലക്ചർമാരെ നിയമിക്കാൻ ഉത്തരവ് നൽകി: മന്ത്രി വി ശിവൻകുട്ടി

സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് ലക്ചർമാരായി താത്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ ഉത്തരവ് നൽകിയതായി മന്ത്രി അറിയിച്ചു. അധ്യാപകരുടെ കുറവുള്ള സ്കൂളുകളിലെ പി ടി എയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അത്തരത്തിൽ ഒഴിവു നികത്താനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തഴക്കരയിൽ പറഞ്ഞു.

മാവേലിക്കര നിയമസഭാമണ്ഡലത്തിൽ തഴക്കര ഗ്രാമപഞ്ചായത്തിലെ കുന്നം ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ വിനിയോഗിച്ചു നിർമ്മിച്ച പുതിയ മന്തിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഥമാധ്യാപകരില്ലാതിരുന്ന 1800 സ്കൂളുകളിൽ പ്രഥമാധ്യാപകരെ നിയമിക്കാൻ അദ്ധ്യാപകരുടെ പരസ്പരമുള്ള കേസുകളെ മറികടന്ന് സാധിച്ചു. അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും വിദഗ്ദ സംഘമെത്തി പൊതുവിദ്യാഭ്യാസ രംഗത്തേ പുരോഗതിയെ കുറിച്ച് പഠിച്ച് മാതൃക ആക്കത്തക്ക തരത്തിലേക്കാണ് സർക്കാർ പൊതു വിദ്യാഭ്യാസ രംഗത്തെ കൈപിടിച്ചുയർത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എം എസ് അരുൺകുമാർ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, മുൻ എംഎൽഎ ആർ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, കെ രഘുപ്രസാദ്, മഞ്ജുളാദേവി, അംബികാ സത്യനേശൻ, ബി അഭിരാജ്, ഷീല ടീച്ചർ, എസ് അനിരുദ്ധൻ, സുനിൽവെട്ടിയാർ, ബീന വിശ്വകുമാർ, ഗോകുൽ രംഗൻ, ഷൈല വി ആർ, ഉഷ എസ് പി സുജാത, എൻ ഭാമിനി, പി പ്രമോദ്, എം ബി ശ്രീകുമാർ, കെ കെ അനൂപ്, കെ സി ഡാനിയേൽ, സാദത്ത് റാവൂത്തർ, ജ്യോതികുമാർ, കെ ഉണ്ണികൃഷ്ണൻ, ബാബു ജി, ശാന്തി എസ് രാജൻ, രജനി കെ, ജി സിന്ധു എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ നസീം വി ഐ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ നജീം എ കൃതജ്ഞത പറഞ്ഞു.

Exit mobile version