Site iconSite icon Janayugom Online

‘വിക്രം’ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

കമല്‍ഹാസന്‍ നായകനായെത്തിയ ‘വിക്രം’ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴകത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ജൂലൈ എട്ട് മുതല്‍ കാണാം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. ഒടിടി റിലീസിനായി പ്രത്യേക ടീസറും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്.

സൂര്യയുടെ അതിഥി റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഈ ചിത്രത്തിലൂടെ നടന്നതെന്ന് അതിഥി വേഷത്തിലെത്തിയ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട കമല്‍ഹാസന്‍ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുകയെന്ന സ്വപ്‌നമാണ് യാഥാര്‍ഥ്യമായത്. അത് സാധ്യമാക്കിയതിന് ഒരുപാട് നന്ദിയെന്നും സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Eng­lish sum­ma­ry; ott release date of ‘Vikram’ has been announced

You may also like this video;

Exit mobile version