കൂടിയാട്ട കുലപതി പൈങ്കുളം നാരായണ ചാക്യാരുടെ ശിഷ്യര്‍ കലോത്സവവേദി കീഴടക്കി. കൂടിയാട്ടത്തിൽ 11 ടീമുകളാണ് ഇത്തവണ മാറ്റുരച്ചത്. അതിൽ 10 ടീമുകളെയും പരിശീലിപ്പിച്ചത് നാരായണ ചാക്യാർ തന്നെ. കുറേ വർഷങ്ങളായി സ്കൂൾ കലാമേളയിൽ സജീവമായ നാരായണ ചാക്യാർ നൂറിലേറെ വിദ്യാർത്ഥികളെ പൈങ്കുളത്തെ ഗുരുകുലത്തിൽ കൂടിയാട്ടം അഭ്യസിപ്പിച്ച് വേദിയിലെത്തിച്ചിട്ടുണ്ട്.
മത്സരമായിരുന്ന മുൻ വർഷങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും നാരായണ ചാക്യാരുടെ കുട്ടികൾക്കായിരുന്നു. അപൂർവം ചിലപ്പോൾ മാത്രമേ മൂന്നാം സ്ഥാനം കൈവിട്ട് പോയിരുന്നുള്ളു. അപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങൾ അടക്കി വാണിരുന്നത് പൈങ്കുളത്തിന്റെ ശിഷ്യരാണ്. കലോത്സവം മത്സര വേദിയല്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. കലാവതരണത്തിനുള്ള അവസരമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.
ഓരോ അവതരണത്തിലൂടെ കുറഞ്ഞ പക്ഷം പുതിയ തലമുറയ്ക്ക് കൂടിയാട്ടത്തെ പഠിക്കാനും മനസിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ കലോത്സവത്തിനും ചാക്യാരെത്തുന്നത്. കൂടിയാട്ടത്തെ കലോത്സവ വേദിയിൽ എത്തിച്ചതിനു പിന്നിലും നാരായണ ചാക്യാരുടെ പരിശ്രമമുണ്ട്.
English Summary;Painkulam Narayana Chakyar’s disciples conquered the stage
You may also like this video