Site iconSite icon Janayugom Online

പാക്-അഫ്ഗാൻ സംഘർഷം; മധ്യസ്ഥ ചര്‍ച്ചകളുമായി ഇടപെട്ട് ചൈന

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളോടും വെടിനിർത്തൽ ആവശ്യപ്പെട്ട് ചൈന. തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മേഖലയിലെ സമാധാനത്തിനായി ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അയൽരാജ്യങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം മേഖലയുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വിദേശകാര്യ വക്താവ് മാവോ നിംഗ് പറഞ്ഞു. വിഷയത്തിൽ സ്വന്തം നിലയ്ക്ക് മധ്യസ്ഥ ചർച്ചകൾ നടത്തുന്നുണ്ടെന്നും ബന്ധം മെച്ചപ്പെടുത്താൻ ക്രിയാത്മകമായ പങ്ക് വഹിക്കാൻ തയ്യാറാണെന്നും അറിയിച്ചു.

Exit mobile version