Site icon Janayugom Online

വിജയപ്രതീക്ഷയില്‍ പാകിസ്ഥാന്‍

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ജയിക്കാന്‍ 120 റണ്‍സ് കൂടി. ശ്രീലങ്ക ഉയര്‍ത്തിയ 342 റണ്‍സ് പിന്തുടരുന്ന പാകിസ്ഥാന്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ മൂന്നിന് 222 റണ്‍സെന്ന നിലയിലാണ്. ഇമാം ഉള്‍ ഹഖ് (35), അസര്‍ അലി (6), ബാബര്‍ അസം (55) എന്നിവരാണ് പുറത്തായവര്‍.

112 റണ്‍സുമായി അബ്ദുള്ള ഷഫീഖും ഏഴ് റണ്ണോടെ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസില്‍. അവസാന ദിനം അബ്ദുള്ള ഷഫീഖിന്റെ പ്രതിരോധം ഭേദിച്ചാല്‍ മാത്രമേ ലങ്കക്ക് ടെസ്റ്റില്‍ ഇനി വിജയപ്രതീക്ഷ വയ്ക്കാനാവു. ലങ്കയ്ക്കായി പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ശ്രീലങ്ക 222 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 218 റണ്‍സിന് പുറത്തായിരുന്നു. നാല് റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 337 റണ്‍സിന് ഓള്‍ഔട്ടായി. 94 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദിനേശ് ചാണ്ഡിമലാണ് ലങ്കയുടെ ടോപ് സ്കോറര്‍.

Eng­lish summary;Pakistan in hopes of victory

You may also like this video;

Exit mobile version