Site iconSite icon Janayugom Online

13 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ പാകിസ്ഥാന് ജയം

വനിതാ ഏകദിന ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ പാകിസ്ഥാന് വിജയം. ലോകകപ്പില്‍ 13 വര്‍ഷത്തിന് ശേഷമുള്ള പാകിസ്ഥാന്റെ ആദ്യ ജയമായിരുന്നു ഇത്. മഴ പലതവണ തടസപ്പെടുത്തി കളിയില്‍ വെസ്റ്റിന്‍ഡീസിനെ 20 ഓവറില്‍ 89 റണ്‍സിലൊതുക്കിയ പാകിസ്ഥാന്‍ ഏഴ് പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
37 റണ്‍സ് നേടിയ മുനീബ അലി പാകിസ്ഥാന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ബിസ്മ മാറൂഫ്(22*), ഒമൈമ സൊഹൈല്‍(20*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇതോടെ സെമിയിലെത്താന്‍ വെസ്റ്റിന്‍ഡീസിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അവസാന മത്സരം വലിയ മാര്‍ജിനില്‍ വിജയിക്കേണ്ട സ്ഥിതിയിലാണ്.
2009നുശേഷം ആദ്യമായാണ് പാകിസ്ഥാന്‍ വനിതാ ഏകദിന ലോകകപ്പില്‍ ഒരു മത്സരം ജയിക്കുന്നത്. 2009 മാര്‍ച്ച് 14ന് സിഡ്നിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ തന്നെയായിരുന്നു പാകിസ്ഥാന്‍ ഇതിന് മുമ്പ് ജയിച്ചത്. പിന്നീട് 2009, 2013, 2017, 2022 ലോകകപ്പുകളിലായി 18 മത്സരങ്ങളില്‍ കളിച്ച പാകിസ്ഥാന്‍ 18 എണ്ണത്തിലും തോറ്റിരുന്നു.

ENGLISH SUMMARY; Pak­istan win in Wom­en’s World Cup after 13 years

You may also like this video;

Exit mobile version