Site iconSite icon Janayugom Online

‘മധുരം നിറച്ച തൊണ്ണൂറുകളുടെ ഓർമ്മകൾ’;‘പല്ലൊട്ടി 90’s കിഡ്സ്‌‘ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി

pallottipallotti

തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ച് ‘പല്ലൊട്ടി 90’s കിഡ്സ്‌’. സിനിമപ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ നിർമ്മിക്കുന്ന ആദ്യ സിനിമ ‘പല്ലൊട്ടി 90’s കിഡ്സ്‌‘ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു. നവാഗതനായ ജിതിൻ രാജ് ആണ് ചിത്രത്തിന്റെ കഥ – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തിരക്കഥ‑സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസൻ. മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. കൂടാതെ സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ചിത്രത്തിൽ മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകർ തുടങ്ങിയ വൻ താരനിരകൾക്കൊപ്പം വിനീത് തട്ടിൽ, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ‘സിനിമപ്രാന്തൻ പ്രൊഡക്ഷൻസിന്റെ’ ആദ്യ ചിത്രമായ ‘പല്ലൊട്ടി 90’s കിഡ്സ്‌’ വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടക്കുന്നത്. 

ഓൺലൈൻ പ്രൊമോഷൻ, പരസ്യം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ‘സിനിമാപ്രാന്തൻ പ്രൊഡക്ഷൻസിന്റെ’ തുടർന്നുള്ള സിനിമകളും നവാഗതർക്ക് അവസരം നൽകുന്നതിൽ മുൻഗണന നൽകുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ‘സരിഗമ ഇന്ത്യ’യാണ് ‘പല്ലൊട്ടിയിലെ’ ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ‘മെക്സിക്കന്‍ അപാരത’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മണികണ്ഠൻ അയ്യപ്പ ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മലയാള സിനിമയിലെ പുതിയ ട്രെൻഡ് സെറ്ററായ സുഹൈൽ കോയയാണ്. ജേക്കബ് ജോർജാണ് എക്സിക്യൂടീവ്‌ പ്രൊഡ്യൂസർ. പാലക്കാടന്‍ ഗ്രാമീണ സൗന്ദരൃത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പല്ലൊട്ടി എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ കീഴടക്കുന്ന ‘നൊസ്റ്റാൾജിയ’ കൂടിയാണ്. കണ്ണൻ, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിനും സൗഹൃദത്തിനും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും വരച്ചു കാട്ടലാവും ‘പല്ലൊട്ടി 90 ‘s കിഡ്സ്’.
തൊണ്ണൂറ് കാലഘട്ടത്തിന്‍റെ കഥപറയുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി എത്തുന്നത് കമ്മാര സംഭവം, കുറുപ്പ് പോലുള്ള വമ്പന്‍ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറും ദേശീയ അവാര്‍ഡ് ജോതാവുമായ ബംഗ്ലാന്‍ ആണ്.

ബിഗ്ബി, ബാച്ചിലർ പാർട്ടി, ഡബിള്‍ ബാരല്‍, അണ്ടർ വേൾഡ്, പൊറിഞ്ചു മറിയം, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രവീൺ വർമ്മയാണ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നവാഗതനായ ഷാരോൺ ശ്രീനിവാസ് ആണ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്തും പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബ്‌ദു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു വയനാട്.

Exit mobile version