Site icon Janayugom Online

സപ്തതി നിറവിൽ മമ്മൂട്ടി; പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്ന് പന്ന്യൻ രവീന്ദ്രൻ

പ്രിയ മമ്മൂട്ടി
മെഗാ ഫിലിംസ്റ്റാർ
പ്രിയ മമ്മുക്കാ..
ഇന്ന് അങ്ങയുടെ ജന്മദിനമാണല്ലോ
മലയാള സിനിമാരംഗത്ത്
ഒരു നടൻ എന്നനിലയിൽ അങ്ങ് നിറം പകർന്ന കഥാപാത്രങ്ങളെല്ലാം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്
മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന പ്രതിഭാധനന്മാരായ നടന്മാരിൽ മുൻ നിലയിലാണ് താങ്കൾ
കലാകാരന്റെ അത്യപൂർവമായ കഴിവും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച് കൊണ്ട് പോകുന്നതിൽ താങ്കൾ കാണിക്കുന്ന സൂക്ഷ്മതയും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സ്വന്തം വ്യക്തിത്വം നിലനിർത്തുന്നതിൽ കാണിക്കുന്ന കണിശതയും മാതൃകാ പരമാണ്. പ്രിയ മമ്മൂക്കാ അഭിനയരംഗത്തും ജീവിതത്തിൽ ആകെയും ഒരുപാട് ഒരുപാട് നേട്ടങ്ങളും പൂർണ്ണ ആരോഗ്യവും സുഖസംപൂർണമായ ജീവിതവും ദീർഘ ആയുസ്സും ആശംസിക്കുന്നു.
പ്രിയ മമ്മുക്കാ
എന്റെ ഹൃദയം നിറഞ്ഞ
ജന്മദിനാശംസകൾ
സസ്നേഹം
പന്ന്യൻ രവീന്ദ്രൻ

ENGLISH SUMMARY: Pan­nyan Raveen­dran wish­es his beloved actor mam­mot­ty a hap­py birthday
You may also like this video

Exit mobile version