ഇന്ത്യൻ ഫുട്ബോളിനെ ബാധിച്ച കരിനിഴൽ നീങ്ങിയ ഒരു പുതിയ സാഹചര്യത്തിലാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് കളിക്കാർക്ക് ആശ്വാസത്തിന്റെ തെളിനീരായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ നേരെയുള്ള നിരോധനം പിൻവലിക്കാനുള്ള ഫിഫയുടെ തീരുമാനം. ഐഎസ്എൽ ഉൾപ്പെടെയുള്ള മത്സരങ്ങളും ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളും ഈ തീരുമാനം ത്രിശങ്കു സ്വർഗത്തിലാക്കിയിരുന്നു. 11 ദിവസത്തെ നിരോധനം കൊണ്ട് വലിയ നഷ്ടം സംഭവിച്ചത് ഗോകുലം കേരളത്തിനായിരുന്നു. അവർ ഉസ്ബക്കിസ്ഥാനിൽ കളിക്കാനെത്തിയപ്പോഴാണ് നിരോധനം നിലവിൽ വന്നത്. നിരോധനം കൊണ്ട് കളിമുടങ്ങിയ ഗോകുലത്തോട് എഐഎഫ്എഫ് ക്ഷമ ചോദിച്ചു.
പക്ഷെ കളിക്കാർ അനുഭവിച്ച ഹൃദയവ്യഥ വളരെ വലുതാണ്. കളിക്കാരുടെ ഭാവിയുടെ മേൽ കരിനിഴൽ വീഴ്ത്തിയത് അസോസിയേഷന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന കാര്യം മറക്കരുത്. പ്രീ സീസൺ മത്സരങ്ങൾക്കായി യുഎഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ 26 അംഗസംഘം കഴിഞ്ഞ 16 മുതൽ വിദേശത്ത് എത്തിയതാണ്. വിദേശടീമുകളുമായുള്ള മത്സരത്തിനു വിലക്കായതിനാൽ യുഎഇയില്‍ മത്സരംനടത്തുവാൻ പറ്റാതെ വന്നു. ഇവാൻ വുക്കനോവിച്ചിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര വലിയ നഷ്ടത്തിൽ ആണെന്ന് കരുതിയപ്പോഴാണ് വിലക്ക് നീങ്ങിയത്. അവിടത്തെ മൈതാനങ്ങളിൽ പ്രാക്ടീസ് ചെയ്തതും ഗുണമാണ്. ഇനിയുള്ള ദിവസങ്ങളിൽ യുഎഇയുമായി സൗഹൃദ മത്സരത്തിന്റെ കാര്യം അവരുമായി ചർച്ച ചെയ്യുമെന്നാണ് കോച്ച് പ്രതികരിച്ചത്.
English Summary: Pannyan Raveendran write up
You may also like this video