Site iconSite icon Janayugom Online

പന്ത് ഡല്‍ഹി വിട്ടത് രണ്ട് നിയമനങ്ങളെത്തുടര്‍ന്ന്

ഐപിഎല്‍ താരലേലത്തിന് മുമ്പ് റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടത് പ്രതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമല്ലെന്ന് റിപ്പോര്‍ട്ട്. പരിശീലകനായി ഹെമാങ് ബദോനിയുടെയും ടീം ഡയറക്ടറായി വൈ വേണുഗോപാൽ റാവുവിന്റെയും നിയമനത്തിലുള്ള അതൃപ്തിയെതുടര്‍ന്നാണ് പന്ത് ടീം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇരുവരെയും നിയമിക്കുന്നതിന് റിഷഭ് പന്തിന്റെ അഭിപ്രായം പോലും ആരാഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന് പകരമാണ് ഹേമങ് ബദാനിയെ പരിശീലകനാക്കിയത്. ജിഎംആറും ജെഎസ്ഡബ്ല്യുവുമാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഉടമകൾ. നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം ജിഎംആർ ഗ്രൂപ്പാണ് അടുത്ത രണ്ടു വർഷത്തേക്ക് ക്ലബ്ബിന്റെ കാര്യങ്ങൾ നോക്കി നടത്തേണ്ടത്. ജിഎംആര്‍ ഗ്രൂപ്പിന് റിഷഭ് പന്ത് ക്യാപ്റ്റനായി തുടരുന്നതില്‍ താല്പപര്യമില്ല. അതുകൊണ്ട് തന്നെ അക്സര്‍ പട്ടേലിനെ ക്യാപ്റ്റനാക്കാന്‍ അവര്‍ നേരത്തെ തന്നെ ശ്രമിക്കുകയും ചെയ്തിരുന്നു.

ലേലത്തിൽ പോയാൽ ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് വൻ തുക തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്ക് റിഷഭ് പന്തിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. ഇതോടെ റിഷഭ് പന്ത് താരലേലത്തില്‍ റെക്കോഡിട്ടാലും അത്ഭുതമില്ല. 2026ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ റിഷഭ് പന്തിനെ പിന്നീടൊരിക്കലും ഡല്‍ഹി കൈവിട്ടിരുന്നില്ല.

Exit mobile version