പാരിസ് ഒളിമ്പിക്സില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിറങ്ങുന്നത്. ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയുള്ള താരമാണ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ താരം സ്വര്‍ണം നേടിയിരുന്നു. നീരജ് സുവര്‍ണ നേട്ടം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടോക്യോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് സുവര്‍ണ നേട്ടത്തോടെ ചരിത്രത്തില്‍ തന്റെ പേര് എഴുതി വച്ചത്. ഇത്തവണ മികച്ച ഫിറ്റ്‌നസോടെ ഇറങ്ങുന്ന നീരജ് ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ നേടിത്തരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ നീരജിന് വെല്ലുവിളിയുയര്‍ത്തി ചിലര്‍ എത്തുന്നുണ്ട്.
യാക്കൂബ് വാദ്‌ലെഹ്
ടോക്യോ ഒളിമ്പിക്സില്‍ വെള്ളി സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെഹ് ഇത്തവണ സ്വര്‍ണദൂരത്തേക്ക് ജാവലിന്‍ എറിയാനാകുമെത്തുക. മികച്ച പ്രകടനം 90.88 മീറ്റര്‍. നീരജിന് വെല്ലുവിളിയുയര്‍ത്തുന്നതില്‍ മുന്‍പന്തിയിലാണ് യാക്കൂബ്.
ജൂലിയന്‍ വെബര്‍
ലോക മൂന്നാം നമ്പര്‍ താരമായ ജര്‍മ്മന്റെ ജൂലിയന്‍ വെബര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്ന താരമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ജര്‍മ്മന്‍ ചാമ്പ്യന്‍ഷിപ്പില്‍ 88.72 മീറ്റര്‍ ജാവലിന്‍ പായിച്ചതാണ് സമീപ കാലത്തെ മികച്ച പ്രകടനം.
ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്
രണ്ട് തവണ ലോക (2019, 22) ചാമ്പ്യനായ ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് സ്വര്‍ണമെഡല്‍ ദൂരത്തേക്ക് എറിയാന്‍ സാധിക്കുന്ന താരമാണ്. അതിനാല്‍ തന്നെ നീരജിന്റെ പ്രധാന എതിരാളി കൂടിയാകും ആന്‍ഡേഴ്സണ്‍.
അര്‍ഷാദ് നദീം
പാകിസ്ഥാന്റെ അര്‍ഷാദ് നദീം നീരജിന് വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും അടുത്തിടെ നേടിയ താരമാണ് നദീം.
English summary : Paris Olympics 2024; Neeraj is still far away
Yuu may also like this video