മലയോര ഹൈവേയും ദേശീയ പാതയും കൂടിച്ചേരുന്ന പുനലൂർ കെഎസ്ആർടിസി ജംഗ്ഷനിൽ വാഹന പാർക്കിങ് തോന്നുംപടി. മലയോര ഹൈവേയിൽ നിന്നും ദേശീയ പാതയിലേക്കും, ദേശീയപാതയിൽ നിന്നും അഞ്ചലിലേക്കും പോകുന്നതിനായി ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഇവിടുള്ള റൗണ്ടിനോട് ചേർന്ന് മൺചാക്കും വീപ്പകളും സ്ഥാപിച്ച് വേർതിരിച്ചിട്ട ഭാഗത്താണ് അനധികൃത പാർക്കിംഗ്.
നഗരത്തിലെ ഗതാഗത പ്രശനം പരിഹരിക്കുന്നതിനാവശ്യമായ സമ്പൂർണ റിപ്പോർട്ട് തയ്യാറാക്കി നൽകുവാൻ നാറ്റ് പാക്കിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ അനധികൃത പാർക്കിങിനെതിരെ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.