ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സഹോദരപുത്രിയും ആരോഗ്യ പ്രവർത്തകയുമായ എന്‍ കെ ലീലാവതി അമ്മ (ലീല ശര്‍മ്മ) അമേരിക്കയിൽ ഓറിഗോണിലെ പോട്ട്ലാന്റിൽ അന്തരിച്ചു. 92 വയസായിരുന്നു.അന്തരിച്ച തിലക് രാജ് ശർമ്മയാണ് ഭർത്താവ്. മകൾ മിനി ശർമ, മരുമകൻ ടോഡ്, കൊച്ചു മക്കൾ മനാലി ലീല, മാനവ് ശർമ്മ.