വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കി. ലോക്‌സഭ ആദ്യം പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്‌ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്.ബില്ല് പാസ്സാക്കിയ ഉടൻ രണ്ട് മണി വരെ ലോക്‌സഭ നിർത്തിവച്ചിരിന്നു ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ.
രാജ്യസഭയിൽ പാസ്സാക്കി രാഷ്‌ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകുംവിവാദ മൂന്നു കാർഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ പ്രധാന കാരണം തന്നെ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയ കാരണങ്ങള്‍ തന്നെയാണ് . രാജ്യത്തെ കര്‍ഷക സമരത്തിന്‍റെ മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറവ് പറയുന്ന കാഴ്ച ഒരാഴ്ച മുമ്പു കണ്ടതാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭയിൽ ചർച്ചയില്ലാതെ കേന്ദ്ര സർക്കാർ പാസാക്കുകയായിരുന്നു. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്.
മൂന്നു നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റ ബില്ലാണ്. ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളുകയുമായിരുന്നു. ഇതേ തുടർന്ന് കനത്ത ബഹളമാണ് സഭയിലുണ്ടായത്. ഇവിടെയാണ് മോഡി സര്‍ക്കാരിന്‍റെ ഫാസിസനയങ്ങള്‍ ഒരിക്കല്‍ക്കൂടി വെളിവാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏററവും പരമോന്നത ജനസഭയായ ലോക്സഭയില്‍ ജനപ്രതിനിധികള്‍ക്ക് ചര്‍ച്ച ചെയ്യുവാന്‍ പോലും അവസരം ഇല്ലാതെ തങ്ങളുടെ ഭൂരിപക്ഷത്തിന്‍റെ ബലത്തില്‍ മോഡിസര്‍ക്കാര്‍ നടത്തിയ നടപടി ഒരിക്കലും ജനാധിപത്യത്തിന് ഭൂഷണമാകില്ല. രാജ്യത്തെ പാവപ്പെട്ട കർഷകർക്കുവേണ്ടി കേന്ദ്രം ചർച്ചയ്ക്ക് തയാറാകണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.
കർഷകരെ ദ്രോഹിക്കാനാണ് സർക്കാർ വിവാദ നിയമം പാസാക്കിയതെന്നും വിമര്‍ശനം ഉയര്‍ന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ ചർച്ചയുടെ ആവശ്യമില്ലെന്ന് സർക്കാർ നിലപാടെടുത്തു. തുടർന്ന് ബിൽ പാസാക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചതിനെത്തുടർന്ന് സഭ രണ്ടു മണി വരെ നിർത്തേണ്ട സാഹചര്യവും ഉണ്ടായിബില്ലിൽ ചർച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ചർച്ച വേണമെന്ന് യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. രാവിലെ പ്രതിപക്ഷ ബഹളത്തോടെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായത്.
കർഷക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് ലോക്സഭ പന്ത്രണ്ടു മണി വരെ നിർത്തിവച്ചു. തുടർന്നു സഭ ചേർന്നപ്പോഴാണ് ബിൽ അവതരിപ്പിച്ചത്.സഭ ചേർന്നയുടൻ കർഷക പ്രശ്നം ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കർഷകർ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ആവർത്തിച്ച് പറഞ്ഞിട്ടും മുദ്രാവാക്യം വിളി നിർത്താതായതോടെ സ്പീക്കർ സഭ നിർത്തിവച്ചു.നേരത്തെ ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്ന് സഭ ചേരുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വാർത്താ ലേഖകരോടു പറഞ്ഞു.
ഏതു ചോദ്യത്തിനും ഉത്തരം നൽകാൻ സർക്കാർ തയാറാണ്. എന്നാൽ സഭയുടെയും ചെയറിന്റെയും അന്തസ് പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതെല്ലാം മറന്നുള്ള സമീപനമാണ് മോഡി സര്‍ക്കാരില്‍ നിന്നും ഉണ്ടായത്.ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ ഈ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.അതേസമയം നിയമത്തിനെതിരെ ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് പ്രതിഷേധിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങള്‍ മറന്ന്, രാജ്യത്തിന്‍റെ ഭരണഘടനയുടെ മൗലിക അവകാശങ്ങളില്‍ പ്രധാനമായ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്രത്തിന്‍മേലുള്ള കടന്നു കയറ്റമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ചര്‍ച്ചകൂടാതെ ബില്‍ പാസാക്കിയതിലൂടെ ഉണ്ടായിരിക്കുന്നത്
English Summary :Passing of a bill to repeal agricultural laws without discussion; encroachment on democracy
you may also like this video :