Site iconSite icon Janayugom Online

പഠാന്‍ ട്രെയ്‌ലര്‍; 19 മിനിറ്റിനുള്ളിൽ ഒരു മില്യണ്‍ വ്യൂസ്

വിവാദങ്ങള്‍ക്കിടയിലും ആരാധകര്‍ ഏറെ കാത്തിരുന്ന പഠാന്റെ ട്രെയ്‌ലര്‍ റീലീസ് ചെയ്തു. ഷാറൂഖ് ഖാന്റെ മാസ് ആക്ഷൻ രംഗങ്ങളാണ് ചിത്രത്തില്‍ ഉടനീളം. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് മില്യണിലധികം ആളുകളാണ് ട്രേയ്‌ലര്‍ കണ്ടത്. വില്ലന്‍ വേഷത്തിലാണ് ജോണ്‍ എബ്രഹാം എത്തുത്. ചിത്രത്തില്‍ തീവ്രവാദികളിൽ നിന്ന് രാജ്യത്തിന് വേണ്ടി പോരാടുന്ന ഉദ്യോഗസ്ഥരായിട്ടാണ് ദീപികയും ഷാറൂഖും വേഷമിടുന്നത്. 

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25നാണ് തിയറ്ററുകളിൽ എത്തുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്,തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. 2018 ൽ പുറത്ത് ഇറങ്ങിയ സീറോയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷാറൂഖ് ഖാൻ ചിത്രം. പത്താന് പിന്നാലെ ജവാനാണ് ഷാരുഖിന്റെ പുറത്തിറങ്ങുന്ന അടുത്ത ചിത്രം. 

Eng­lish Summary;Pathaan Trail­er; One mil­lion views in 19 minutes

You may also like this video

Exit mobile version