Site iconSite icon Janayugom Online

‘പത്തൊമ്പതാം നൂറ്റാണ്ട്‘കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയൻ…

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

തിരുവിതാംകൂര്‍ ദിവാനായി നടൻ രാമു എത്തുന്നു, കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

നടൻ രാമുവാണ് ദിവാൻെറ കഥാപാത്രത്തിനു ജീവൻ നൽകുന്നത്. രാജഭരണകാലത്ത് പ്രധാനമന്ത്രിയുടെ പദവിയിലുള്ള ഭരണാധികാരി ആയിരുന്നു ദിവാൻ. അറുമുഖം പിള്ള ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ (1729).ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലഘട്ടത്തിൽ മാധവ റാവുവും ശേഷയ്യയുമായിരുന്നു പേരെടുത്ത രണ്ടു ദിവാൻമാർ.. അയിത്തത്തിനും തൊട്ടു കൂടായ്മക്കുമെതിരെ അധസ്ഥിതർക്കുവേണ്ടി പോരാടിയതിന് ഉന്നതരായഉദ്യോഗസ്ഥരും നാടുവാഴികളും ചേർന്ന് വേലായുധനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ അതിനോട് അനുകൂലിക്കാനോ എതിർക്കാനോ പറ്റാത്ത ദിവാൻെറ മാനസികാവസ്ഥ രാമു എന്ന നടൻ തൻമയത്വത്തോടെ കൈകാര്യം ചെയ്തു..

Exit mobile version