തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചന്ദ്രുപിള്ളയായി സുനിൽ സുഗത എത്തുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..
പത്തൊൻപതാം നൂറ്റാണ്ടിന്റെ പത്തൊൻപതാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പരിചയപ്പെടുത്തുന്നത് ചന്ദ്രുപിള്ള എന്ന കഥാപാത്രത്തെ ആണ്.
നടൻ സുനിൽ സുഗതയാണ് ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന ആയുധാഭ്യാസിയും ധീരനായ പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ നേരിടാൻ ആൾബലത്തിനും ആയുധബലത്തിനും ആവില്ല എന്നു മനസ്സിലാക്കിയ ചന്ദ്രുപിള്ള ഭീരുവായ സേവകനായും ക്രൂരനായ നാട്ടു പ്രമാണിയായും തരം പോലെ മാറുന്നു. സുനിൽ സുഗത ഇതേവരെ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്ഥമായി ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.