Site iconSite icon Janayugom Online

‘പത്തൊമ്പതാം നൂറ്റാണ്ട്‘കഥാപാത്രങ്ങളുടെ വിശേഷങ്ങളുമായി വിനയൻ…

തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന “പത്തൊൻപതാം നുറ്റാണ്ട്”. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രം. അതിസാഹസികനും ധീരനുമായിരുന്ന പോരാളിയായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തുന്നത് സിജു വിൽസൺ. വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

കല്യാണ കൃഷ്ണനായി കൃഷ്ണയാണ് എത്തുന്നു. കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ ജനയുഗത്തോട് പറയുന്നു..

പത്തൊൻപതാം നൂറ്റാണ്ടിൻെറ ഇരുപത്തി രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്ററില്‍ കല്യാണ കൃഷ്ണൻ എന്ന കഥാപാത്രത്തിൻേറതാണ്. പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യകാലത്ത് തിരുവിതാംകൂറിലെ ദിവാൻ പേഷ്കാരായിരുന്നു കല്യാണ കൃഷ്ണൻ. നടൻ കൃഷ്ണയാണ് കല്യാണ കൃഷ്ണനായി എത്തുന്നത്. വിദേശ രാജ്യങ്ങളിൽ ഉപരിപഠനം നടത്തി നാട്ടിൽ തിരിച്ചെത്തിയ കല്യാണകൃഷ്ണന് തിരുവിതാംകൂറിലെ അധസ്ഥിതർ നേരിടുന്ന തീണ്ടലും തൊടീലും, അയിത്തവുമൊക്കെഅവിശ്വസനീയമായ കാര്യങ്ങളായിരുന്നു.

അതിനേക്കാളേറെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് ആ അധസ്ഥിതർക്കു വേണ്ടി ജീവൻ തന്നെ ബലിയർപ്പിച്ചു പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന മനുഷ്യൻ ആയിരുന്നു. വലിയ ധനികനും ഏറെ ഭൂസ്വത്തുക്കളുടെ ഉടമയുമായിരുന്ന വേലായുധൻ അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ.. തൻെറ സഹജീവികളുടെ ജീവിത യാതനകൾ അകറ്റാൻ വേണ്ടി നടത്തുന്ന പോരാട്ടം കല്യാണ കൃഷ്ണനെ വേലായുധൻെറ ആരാധകനാക്കി.. ഒരു വശത്ത് തൻെറ കൂടെയുള്ള അധികാരികൾ വേലായുധനെ കൊല്ലാൻ നടക്കുമ്പോഴും മനസ്സു കൊണ്ട് വേലായുധനെ സ്നേഹിച്ച ദിവാൻ പേഷ്കാർ കല്യാണകൃഷ്ണൻെറ വേഷം കൃഷ്ണ ഭംഗിയാക്കിയിട്ടുണ്ട്.

Exit mobile version