Site iconSite icon Janayugom Online

പെൻഷൻ പരിഷ്കരണ കുടിശിക അടിയന്തിരമായി വിതരണം ചെയ്യണം: പെൻഷനേഴ്സ് യൂണിയൻ

പെൻഷൻ കുടിശികയും ക്ഷാമാശ്വാസവും അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 30ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കൽ ഇൻഷുറൻസ് ഉടൻ നടപ്പാക്കണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു. മൈലം ഇഞ്ചക്കാട് ശില്പ ആഡിറ്റോറിയത്തില്‍ മന്ത്രി കെ എൻ ബാല​ഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള അധ്യക്ഷനായി. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പെൻഷൻകാരുടെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ സമീപനമായിരിക്കും സർക്കാരിന് ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ സ്വാ​ഗതം പറഞ്ഞു. ഭൂരഹിതരായ രണ്ട് കുടുംബങ്ങൾക്ക് വസ്തു സംഭാവന ചെയ്ത കെ ജെ സിദ്ദിഖ്, കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം നേടിയ ചവറ കെ എസ് പിള്ള, സാഹിത്യ പ്രതിഭ പുരസ്കാര ഫെലോഷിപ്പ് നേടിയ കെ ഓമനകുട്ടൻനായർ, മുഖശംഖ് വാദനത്തിൽ സംസ്ഥാന അവാർഡ് നേടിയ താമരക്കുടി രാജശേഖരൻ എന്നിവരെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ ആദരിച്ചു.
ഫാമിം​ഗ് കോർപ്പറേഷൻ ചെയർമാൻ കെ ശിവശങ്കരൻനായർ, മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, ജില്ലാ പഞ്ചായത്ത് അം​ഗം ആർ രശ്മി, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് ജനാർദ്ദനൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു. പി ചന്ദ്രശേഖരപിള്ള, ജി ചെല്ലപ്പൻ ആചാരി, കനകമ്മഅമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ആർ വാമദേവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്വാ​ഗതസംഘം കൺവീനർ എം രവിനാഥൻപിള്ള സ്വാ​ഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ സമ്പത്ത് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ ബാലകൃഷ്ണനാചാരി, മോഹനകുമാരി, കെ രാജൻ, എം കെ തോമസ്, ജി ചന്ദ്രശേഖരൻപിള്ള, ആർ തുളസീധരൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ചന്ദ്രശേഖരപിള്ള (പ്രസിഡന്റ്), ജി ചെല്ലപ്പനാചാരി, സി കനകമ്മഅമ്മ, കെ ശിവശങ്കരപ്പിള്ള, ജെ ഷംസുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), കെ രാജേന്ദ്രൻ (സെക്രട്ടറി), കെ രാജൻ, സി സതിയമ്മ, ജെ ചെന്താമരാക്ഷൻ, എസ് ഭാസി (ജോയിന്റ് സെക്രട്ടറിമാർ), കെ സമ്പത്ത് കുമാർ (ട്രഷറർ).

Exit mobile version