കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ്‌പിയു) ജില്ലാസമ്മേളനം മെയ് മൂന്നിന് മൈലം ഇഞ്ചക്കാട് ശില്‍പാ ആഡിറ്റോറിയത്തില്‍ (എന്‍ രവീന്ദ്രന്‍പിള്ള നഗര്‍) നടക്കും.
രാവിലെ 10ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിക്കും. ഭൂരഹിതരായ രണ്ട് കുടുംബങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്ത കെ ജെ സിദ്ദിഖ്, കേരള സാഹിത്യഅക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരം ലഭിച്ച ചവറ കെ എസ് പിള്ള, സാഹിത്യപ്രതിഭാ പുരസ്കാര ഫെല്ലോഷിപ്പ് നേടിയ കെ ഓമനക്കുട്ടന്‍ നായര്‍, മുഖശംഖ് വാദനത്തില്‍ സംസ്ഥാന അവാര്‍ഡ് നേടിയ താമരക്കുടി വാസുദേവന്‍ എന്നിവരെ മന്ത്രി ആദരിക്കും.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍ രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ രാജേന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ സമ്പത്ത് കുമാര്‍ കണക്കും അവതരിപ്പിക്കും. സമ്മേവനത്തിന് മുന്നോടിയായി പ്രകടനവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള, കെ രാജേന്ദ്രന്‍, കെ സമ്പത്ത് കുമാര്‍, മേദിനി ശ്രീധരന്‍, എം കവിനാതന്‍പിള്ള, ആര്‍ തുളസീധരന്‍പിള്ള, കുട്ടപ്പന്‍പിള്ള, ജി ശശിധരന്‍ പിള്ള, വി സദാനന്ദന്‍, കെ സോമന്‍പിള്ള എന്നിവരും പങ്കെടുത്തു.