Site iconSite icon Janayugom Online

അക്വോറിയം സിനിമക്ക് പ്രദർശന അനുമതി

ടി ദീപേഷ്‍ സംവിധാനം ചെയ്‍ത ‘അക്വോറിയം’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി. മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞ് 2012ൽ പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടയുകയായിരുന്നു. ദേശിയ അവാര്‍ഡ് ജേതാവായ സംവിധായകൻ ടി ദീപേഷിന്റെ ‘അക്വോറിയം’ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനൊരുങ്ങവേയാണ് വിലക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിനിമയ്‍ക്ക് എതിരായ കേസുകള്‍ തള്ളുകയായിരുന്നു. രണ്ടു തവണത്തെ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ‘അക്വോറിയം’ പ്രദര്‍ശനത്തിനെത്താനിരുന്നത്. അനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

Eng­lish Summary:Permission grant­ed to screen aquar­i­um film
You may also like this video

Exit mobile version