Site icon Janayugom Online

നാടകാചാര്യൻ എൻ എൻ പിള്ളയുടെ വെബ്സൈറ്റ് ദുൽഖർ സൽമാൻ പ്രകാശനം നിർവഹിച്ചു

നാടകാചര്യൻ എൻ എൻ പിള്ളയുടെ സമഗ്രമായ മലയാളം വെബ്സൈറ്റിന്റെ ഉദ്ഘാടനം സിനിമാ താരം ദുൽഖർ സൽമാൻ, തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ കൂടി നിർവഹിച്ചു. www.nnpillai.com എന്ന വെബ്‌സൈറ്റിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ എൻ എൻ പിള്ള യുടെ സിനിമാ നാടക ഓർമകളിലേക്ക് സഞ്ചരിക്കാൻ പ്രേക്ഷകനും വഴിയൊരുക്കുന്നു.

മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുന്ന അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനപ്പുറം നാടകകൃത്ത് , നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ, നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ സേനാനി, പ്രാസംഗികൻ, അങ്ങനെ ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും, നാടകത്തിന്റെയും, കൃതികളുടെയും, ഒരു ബ്രഹത്തായ വിവരണമാണ് ഈ വെബ്സൈറ്റ്.

അദ്ദേഹത്തിന്റെ പേരിൽ അതിഗംഭീരമായ രീതിയിൽ കാസർഗോഡ്, മാണിയാട്ട് നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ വിവരങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളത്തിന്റെയും മലയാളികളുടെയും അഭിമാനമായ നാടകാചര്യന്റെ വെബ്സൈറ്റ് ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.

Eng­lish Summary:Playwright NN Pil­lai’s web­site was launched by Dul­quer Salmaan

You may also like this video

Exit mobile version