Site icon Janayugom Online

പൊന്നോണം

പൂത്തിരുവാതിര പാട്ടുയരുന്നു

പൂത്തുമ്പി പാടിപ്പറക്കുന്നു,

ഓണനിലാവിന് താഴെ

കണ്ണാന്തളിപ്പൂവ് ചിരിച്ചുവോ,

കണ്ണ് പൊത്തിക്കളിച്ചും ചിരിച്ചും

മാറിയെത്തും കാറും വെയിലും

ഓണമെത്തിയെന്നറിയിച്ചോ,

അത്തമെത്തുന്നു

ആവണിപ്പാട്ടുമായ്,

ചിത്തിര പൂവ് ചിരിക്കുന്നു

ചോതി ചോദിപ്പൂവിശേഷങ്ങൾ,

തുള്ളിക്കളിച്ചും ചിരിച്ചും

കരിംപൂരാടമണയുന്നു

കരിയില പൊട്ടനെപ്പോലെ,

ഉത്രാടപ്പാച്ചിൽ പോലെയീ

ഊഞ്ഞാലുയരുന്നു മേലെ,

തുമ്പിയൊരുങ്ങി തുമ്പപൂവൊരുങ്ങി

പൂപ്പാലികയൊരുങ്ങി

പൂക്കളമൊരുങ്ങി

ചിരിച്ചു നിന്നു തിരുവോണപ്പുലരി,

മുഖം മറയ്ക്കാതെ

മുഖാവരണമില്ലാതെ

വരവേൽക്കുന്നു ഞാനീ പൂത്തിരുവോണം.

Exit mobile version