Site iconSite icon Janayugom Online

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രത്തിൽ പൂജ ഹെഗ്ഡെ; പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് പൂജ ഹെഗ്ഡെ. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ മുൻനിര നായകന്മാർക്കൊപ്പം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം അടുത്തതായി ഒന്നിക്കുന്നത് ദുൽഖർ സൽമാന് ഒപ്പമാണ്. ദുൽഖറിനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ പൂജ ഹെഗ്ഡെയുടെ പുതിയ പോസ്റ്റർ താരത്തിൻ്റെ ജന്മദിനം പ്രമാണിച്ചാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 

‘DQ41’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമിക്കുന്നത്. ദുൽഖർ സൽമാൻ – പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ദുൽഖറിൻ്റെ കരിയറിലെ നാൽപത്തിയൊന്നാമത്തെ സിനിമയും അഞ്ചാമത്തെ തെലുങ്ക് ചിത്രവുമാണ്. ഒരു പ്രണയ കഥയാണ് ‘DQ41’ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഹൈദരാബാദിൽ നടന്ന പൂജാ ചടങ്ങോടെ ഓഗസ്റ്റ് മാസത്തിലാണ് ചിത്രം ആരംഭിച്ചത്. നിലവിൽ ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈ വമ്പൻ ബജറ്റ് ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും എത്തുക.

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: എസ്എല്‍വി സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ — ശബരി.

Exit mobile version