Site iconSite icon Janayugom Online

പ്രബോധിനി സാഹിത്യ പുരസ്കാരം പെരുമ്പടവം ശ്രീധരന് സമ്മാനിച്ചു

മുറ്റത്തും പറമ്പിലും കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയോട് നിങ്ങൾ ഇന്നു വായനശാലയിൽ പോയില്ലേ എന്നു ചോദിക്കുന്ന അമ്മമാരുള്ള പണ്ടാരതുരുത്ത് എന്ന നാടും പ്രബോധിനി എന്ന അക്ഷരപുരയും മലയാളത്തിന്റെ പുണ്യമെന്ന് പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ. പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നൽകുന്ന പ്രബോധിനി സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബോധിനി അങ്കണത്തിൽ നടന്ന പുരസ്കാരദാനചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജഡ്ജിങ് കമ്മിറ്റി ചെയർമാൻ ഡോ. വള്ളിക്കാവ് മോഹൻദാസ് പുരസ്കാര ജേതാവിനെയും കൃതിയേയും പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി ബി ശിവൻ, സെക്രട്ടറി വിജയകുമാർ, ഗ്രന്ഥശാല പഞ്ചായത്ത് കൺവീനർ സുധീ ശങ്കരൻ, നേഹ വിനീത്, എം വത്സലൻ, ബിജി ബാനർജി, നന്ദുലാൽ, സി ഹരിമോൻ, ഷൈനി മോൾ, സുനിൽരാജ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി ദീപു സ്വാഗതവും ലൈബ്രേറിയൻ ശിവാചന്ദ്രൻ നന്ദിയും പറഞ്ഞു.

Exit mobile version