ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivas) തിരക്കഥ രചിച്ച് നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെ (Prakasan Parakkatte) പ്രേക്ഷക ഹൃദയത്തിലേക്ക്. ആദ്യപകുതിയില്‍ ചിരിയുടെ വിരുന്നാണ് ഒരോ പ്രേക്ഷകര്‍ക്കും ചിത്രം സമ്മാനിക്കുന്നത്. ഒരു കുടുംബത്തിലെ സന്തോഷത്തിന്റെയും ബന്ധത്തിന്റെയും കഥപറച്ചിലാണ് ചിത്രം. മാത്യു തോമസ് അവതരിപ്പിക്കുന്ന ദാസൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ടീസറുകളിലും മറ്റും കണ്ടതുപോലെ സന്തോഷത്തിന്റെ ചിത്രമാണ് പ്രകാശൻ പറക്കട്ടെ.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ചിത്രം പൊട്ടിച്ചിരിക്കാനുള്ള മുഹൂർത്തങ്ങളില്‍ നിന്നും മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണിവിടെ. എങ്കിലും ചെറു പുഞ്ചിരി ഉടനീളം ഒരോ പ്രേക്ഷകനും ചിത്രം സമ്മാനിക്കുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന മിഡിൽ ക്ലാസ്സ് കുടുംബത്തിന്റെ കഥ കൂടിയാണ് ചിത്രം. പ്രകാശനായി ദിലീഷ് പോത്തൻ (Dilish Pothan) അച്ഛന്‍ കഥാപാത്രത്തെ മികച്ചതാക്കിയെന്നത് എടുത്ത് പറയേണ്ടതാണ്. കോമഡി ശൈലിയില്‍ കുട്ടനായി സൈജു കുറുപ്പ് (Saiju Kurup) ചിത്രത്തെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു.
ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് വലിയ മുതല്‍ കൂട്ടായി. നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവി അഖില്‍ എന്ന കഥാപാത്രമായി ദാസന്റെ അനിയനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇവിടെ 12ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഏട്ടന്റെയും ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനിയന്റെയും ഒരോ പ്രകടനങ്ങളും പ്രക്ഷകരെ ഏറെ സ്വാധീനിക്കുമെന്നതില്‍ തര്‍ക്കമില്ല.
ആദ്യഭാഗത്ത് ട്യൂഷന്‍ ക്ലാസ്സ് അധ്യാപകനായി ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നുണ്ട്. നീതുവായി പുതുമുഖം മാളവിക മനോജ് ദാസന്റെ കാമുകിയായി എത്തുമ്പോള്‍ പ്രണയമെന്ന രീതിയില്‍ ചിത്രം മുമ്പോട്ട് പോകുമെന്ന് പ്രേക്ഷകര്‍ കരുതുമെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ചിത്രത്തില്‍ ഉണ്ടാകുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് രണ്ടാം പകുതിയില്‍ കാണാന്‍ സാധിക്കുക.
ചിത്രത്തിനോട് യോജിച്ച രീതില്‍ പാട്ടുകളും പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ജാസി ഗിഫ്റ്റിന്റെ കണ്ണു കൊണ്ടു നുള്ളി എന്ന ഗാനം ചിത്രത്തെ മനോഹരമാക്കുന്നു. ഹിറ്റ് മേക്കേഴ്സ് എന്റർടെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നിവയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ക്ക് പുറമേ മുസ്തഫയെന്ന ഗള്‍ഫ്കാരനായി അജു വർഗീസും ചിത്രത്തില്‍ എത്തുന്നു.
ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ, നിഷാ സാരംഗ്, സ്മിനു സിജോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ധ്യാനിന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മനു മഞ്ജിത്തിന്റെയും, ബി കെ ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തില്‍ ഗുരുപ്രസാദ് ചായാഗ്രഹണവും, രതിൻ രാധാകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജോ ആന്‍ഡ് ജോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാത്യു തോമസിന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല.
English summary;prakashan parakatte film review
You may also like this video;