പാൻ‑ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി എത്തുന്ന ചിത്രം, ഭഗവാൻ ഹനുമാൻ്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന വിജയനഗരം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ ആണ് തുടക്കം കുറിച്ചത്. ഹനുമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാൻ നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും തീം സോങ്ങും നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.
പൂജ ചടങ്ങിൽ, ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകി, ഹനുമാൻ താരം തേജ സജ്ജ സംവിധാനം ചെയ്ത ആദ്യ ഷോട്ടിനായി അനിൽ തടാനി ക്യാമറ ചലിപ്പിച്ചു. അനിൽ തടാനി, ഭൂഷൺ കുമാർ, നവീൻ യെർനേനി, രവിശങ്കർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ സംവിധായകൻ പ്രശാന്ത് വർമ്മയ്ക്ക് കൈമാറി. പ്രീ-പ്രൊഡക്ഷൻ ഇതിനോടകം പുരോഗമിക്കുന്ന ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
കൈയ്യിൽ ശ്രീരാമ ഭഗവാന്റെ വിഗ്രഹം ആദരവോടെ പിടിച്ച്, കാലിൽ ഇരിക്കുന്ന ഭഗവാൻ ഹനുമാൻ്റെ രൂപത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ റിഷഭ് ഷെട്ടിയെ അവതരിപ്പിച്ചത്. തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം കലിയുഗത്തിൽ നടക്കുന്ന വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ജയ് ഹനുമാൻ. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. ഐമാക്സ് ത്രീഡി ഫോര്മാറ്റിലാണ് ജയ് ഹനുമാൻ ചിത്രീകരിക്കുന്നത്.
പുരാണ ഗാംഭീര്യവും വൈകാരിക ആഴവുമുള്ള ഒരു സിനിമാറ്റിക് അനുഭവം ആണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. സമകാലിക കഥകളെ പുരാണങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ധീരവും നൂതനവുമായ കഥപറച്ചിലിന് പേര് കേട്ട ആളാണ് സംവിധായകൻ പ്രശാന്ത് വർമ്മ.
രചന, സംവിധാനം: പ്രശാന്ത് വർമ്മ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, നിർമ്മാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ,
അവതാരകർ: ടി സീരീസ്, ഛായാഗ്രഹണം: എസ് തിരുനാവുക്കരശു, സംഗീത സംവിധായകൻ: എം.എം. കീരവാണി, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ,

