Site icon Janayugom Online

പ്രേംനസിർ അവാർഡ് പ്രഖ്യാപിച്ചു; ‘ഉരു‘വിന് മൂന്നു അവാര്‍ഡുകള്‍

URU

നാലാമത് പ്രേംനസിർ ചലച്ചിത്ര അവാർഡുകൾ തിരുവനന്തപുരത്തു പ്രഖ്യാപിച്ചു.  സംസ്‌ പ്രൊഡക്ഷൻ നിർമിച്ച ഉരു സിനിമക്ക് മൂന്നു അവാർഡുകൾ ലഭിച്ചു . ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, ജൂറി മെമ്പർമാരായ ടി.എസ്.സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോൻ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത് . പ്രത്യേക ജൂറി പുരസ്‌കാരം ഉരു സംവിധായകൻ ഇ എം അഷ്‌റഫിനും മികച്ച സാമൂഹ്യ പ്രതിബാധക്കുള്ള അവാർഡ്  ചിത്രത്തിന്‍റെ നിർമാതാവ് മൻസൂർ പള്ളൂരിനും ലഭിച്ചു. ഉരുവിലെ  കണ്ണീർ കടലിൽ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരത്തിന് പ്രഭാവർമ അര്‍ഹനായി.

ബേപ്പൂരിലെ ഉരു നിർമാണ തൊഴിലുമായി ബന്ധപ്പെട്ട സിനിമ ഇത് വരെ ആരും സ്പർശിക്കാത്ത വിഷയമാണെന്ന് നാടക ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ചെയർമാനായ ജൂറി കമ്മിറ്റി വിലയിരുത്തി. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അറബ് കേരള ബന്ധത്തിന്റെ തുടക്കം ഉരു നിർമാണവുമായി ബന്ധപ്പെട്ടാണ് .. വാണിജ്യ  നൗക ആയും ആഡംബര കപ്പലായും ഉരു വിനെ ഉപയോഗിക്കുന്ന അറബ് വംശജർ കോഴിക്കോട്ടെ ബേപ്പൂരിൽ എത്തിയതോടെയാണ് പ്രവാസത്തിന്റെ തുടക്കം കുറിക്കുന്നത് .. ഉരു സിനിമ ഈ ചരിത്രവും കൈകാര്യം ചെയ്യുന്നു. ഉരുവി‍ന്‍റെ കഥ തിരക്കഥ സംഭാഷണം സംവിധാനം  ചെയ്തത് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫാണ്. മാമുക്കോയ മൂത്താശാരിയായി അഭിനയിക്കുന്ന ചിത്രത്തിൽ മഞ്ജു പത്രോസ്, മനോജ് അനിൽ ബേബി  അജയ് കല്ലായി അർജുൻ എന്നിവർ അഭിനയിക്കുന്നു. എ സാബു, സുബിൻ എടപ്പാകാത്ത  എന്നിവർ സഹ നിർമാതാക്കളാണ്.

 

Eng­lish Sum­ma­ry: Prem Nasir Award announced; Three awards for ‘Uru’

 

You may like this video also

Exit mobile version