Site icon Janayugom Online

കുഞ്ഞൻ എസ്‍യുവി വിപണി കീഴടക്കാന്‍ പഞ്ച്, വില ഇങ്ങനെ.….

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ ചെറു എസ്‍യുവിയായ പഞ്ച് പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് വകഭേതങ്ങളില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബർ 4ന് അവതരിപ്പിക്കുന്ന വാഹനം അടുത്ത മാസം അവസാനമായിരിക്കും വിപണിയിലെത്തുക. മാരുതി ഇഗ്‌നിസ്, ഹ്യുണ്ടേയ് കാസ്പർ, കെെഗര്‍ തുടങ്ങിയ വാഹനങ്ങളുമായണ് പ‍ഞ്ച് മത്സരിക്കുയെന്നും ദേശീയ മാധ്യമമായ ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഓട്ടോ എക്സ്പോയിലെ ടാറ്റ പ്രദര്‍ശിപ്പിച്ച എച്ച്ബിഎക്സ് കൺസെപ്റ്റിന്റെ തനി പകര്‍പ്പ് തന്നെയാണ് പഞ്ച്. ടാറ്റയുടെ ഇംപാക്റ്റ് 2 ഡിസൈൻ ഫിലോസഫിയിൽ നിർമിക്കുന്ന വാഹനം ആൽഫ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം പൊക്കവുമുണ്ടാകും. ഉയര്‍ന്ന സുരക്ഷയും മികച്ച ഫീച്ചറുകളും കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന വാഹനമായിരിക്കും ഈ മൈക്രോ എസ്‍യുവി. പുതിയ ടാറ്റ കാറുകളിൽ കാണുന്നതു പോലെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പാണ് പഞ്ചിനും. എസ്‍യുവി രൂപഭംഗിയുള്ള കാറിന് മസ്കുലറായ വീൽആർച്ചുകൾ, 90 ഡിഗ്രി തുറക്കാവുന്ന ഡോറുകൾ ‚ഡിജിറ്റര്‍ ക്ലസ്റ്റര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. എഴ് ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പില്‍ കാര്‍പ്ലേ , ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: 200 കിലോമീറ്റര്‍ മെെലേജ്; ഈ ഇലക്ട്രിക്ക് കാറിന് ആവശ്യക്കാര്‍ ഏറെ


 

ഉയര്‍ന്ന വേരിയന്റില്‍ ക്രൂയ്‌സ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലെെമറ്റ് കണ്‍ട്രോള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ് വെെപ്പര്‍, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, അലോയ് വീലുകള്‍ എന്നിവ ഉണ്ടാകും. വാഹനം വാങ്ങുന്നവരുടെ ജീവനും പ്രാധാന്യം നല്‍കുന്നതുകൊണ്ടുതന്നെ കുഞ്ഞന്‍ എസ്‌യുവിയുടെ സുരക്ഷയിലും ടാറ്റ ഒരു വിട്ടുവീഴച്ചയും വരുത്തുന്നില്ല. എബിഎസ്, ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ, രണ്ട് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമെെന്‍ഡര്‍ എന്നിവ വാഹനത്തിന്റെ സുരക്ഷ ഊട്ടിയുറപ്പിക്കും. പെട്രോൾ എൻജിനായിരിക്കും വാഹനത്തിന്റെ ഹൃദയം. 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് 86 ബിഎച്ച്പി കരുത്തുണ്ടാകും. മാനുവൽ എംഎംടി ഗിയർബോക്സുകളിൽ പുതിയ വാഹനം ലഭിക്കും. ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പതിപ്പം ഇലക്ട്രിക് വകഭേദം പുറത്തിറക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്. 4.5 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

Eng­lish Sum­ma­ry: Punch to con­quer SUV market

You may like this video also

Exit mobile version