Site iconSite icon Janayugom Online

ഐപിഎലില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

ഐപിഎലില്‍ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഇന്ന് ഹൈദരാബാദിനെ നേരിടും. പ്ലേ ഓഫ് പോരില്‍ നിന്ന് പുറത്തായെങ്കിലും ഒരു ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാവും ഇരു ടീമുകളുടെയും ശ്രമം. 13 മത്സരം വീതം കളിച്ച ഇരു ടീമുകള്‍ക്കും 12 പോയിന്റ് വീതമുണ്ട്. ഇന്ന് വിജയിക്കുന്ന ടീം പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് ഇരു ടീമുകള്‍ക്കും തിരിച്ചടി ആയത്.

ആദ്യ രണ്ട് കളി തോറ്റ സണ്‍റൈസേഴ്‌സ് തുടര്‍ന്ന് അഞ്ച് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ പ്ലേ ഓഫിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പിന്നീട് തുടരെ അഞ്ച് കളികളില്‍ അവര്‍ പരാജയപ്പെട്ടു. കെയിന്‍ വില്ല്യംസണ്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ് ഇന്ന് സണ്‍റൈസേഴ്‌സിനായി കളിച്ചേക്കും. മായങ്ക് അഗര്‍വാളിന്റെ മോശം ഫോമാണ് പഞ്ചാബിന്റെ ഏറ്റവും വലിയ തലവേദന. ബൗളിംഗ്, ബാറ്റിംഗ് നിരകളൊക്കെ തൃപ്തികരമായ പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചില അശ്രദ്ധകളാണ് അവര്‍ക്ക് തിരിച്ചടി ആയത്.

Eng­lish sum­ma­ry; Pun­jab Super Kings to take on Sun­ris­ers Hyder­abad in IPL

You may also like this video;

Exit mobile version