അല്ലു അര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ പുഷ്പ: ദി റൈസ് — ഭാഗം 1‑ന്റെ എക്സ്‌ക്ലൂസീവ് സ്ട്രീമിംഗ് പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച (ജനുവരി 7) മുതല്‍ ആരംഭിക്കും. സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും ചേര്‍ന്ന് നിര്‍മിച്ച പുഷ്പയില്‍ രശ്മിക മന്ദന്നയും അഭിനയിക്കുന്നു. ഫഹദ് ഫാസില്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ പുഷ്പ മലയാളത്തിനു പുറമെ തമിഴിലും കന്നടയിലും ലഭ്യമാകും.
English Summary: Pushpa: The Rise-Part 1 streaming premiere video starting Friday
You may like this video also