Site iconSite icon Janayugom Online

സിനിമ കാണാനെത്തുന്നവരുടെ ഭാവി ഫ്രീയായി പ്രവചിക്കപ്പെടും: ജോതിഷ്യ പണ്ഡിതന്മാര്‍ റെഡി…

radhesyamradhesyam

ആരാധകര്‍ ഏറെ കാത്തിരുന്ന രാധേശ്യാം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍, പ്രേക്ഷകരുടെ ഭാവി പ്രവചിക്കുന്നതിന്റെ തിരക്കിലാണ്. സിനിമാ തീയേറ്ററുകള്‍ക്ക് പുറത്ത് ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ജോതിഷ്യ പണ്ഡിതന്മാര്‍. ഇവിടെ സിനിമ കാണാനെത്തുന്നവരുടെ ഭാവി ഇവര്‍ ഫ്രീയായി പ്രവചിക്കും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ളതാണെങ്കിലും അണിയറപ്രവര്‍ത്തകരുടെ ഈ നീക്കം ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്. രാധേ ശ്യാമിൽ ഒരു കൈനോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. പ്രഭാസും പൂജാ ഹെഗ്‌ഡെയും ആദ്യമായി സ്‌ക്രീനിലെത്തുന്ന രാധേശ്യാം ഇതിനകം തന്നെ ആരാധകശ്രദ്ധ ഏറ്റുവാങ്ങിയിട്ടുണ്ട്. മെഗാസ്റ്റാർ അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത് കോത്തഗിരി വെങ്കിടേശ്വര റാവു ചിത്രസംയോജനം ചെയ്ത ‘രാധേ ശ്യാം’ 1970-കളിൽ യൂറോപ്പിൽ നടക്കുന്ന ഒരു ബഹുഭാഷാ പ്രണയകഥയാണ്. ഇറ്റലി, ജോർജിയ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.

പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിക്കാൻ കച്ചവടത്തിൽ എല്ലാ തന്ത്രങ്ങളും പരീക്ഷിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭൂഷൺ കുമാർ, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 മാർച്ച് 11 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 

Eng­lish Sum­ma­ry: Rad­hesyam movie pro­mo­tion gets viral

 

You may like this video also

Exit mobile version