Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഹുലിന്റെ വിദേശ യാത്ര; വ്യക്തമായ മറുപടി പറയാതെ കോണ്‍ഗ്രസ്

congresscongress

യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചായകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തിപ്പെട്ടിരിക്കെ രാഹുല്‍ ഗാന്ധി എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രധാന ചോദ്യം.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് യാത്ര എന്ന് ആണ് കോണ്‍ഗ്രസില്‍ രാഹുലിനോട് അടുര്രമുള്ള വൃത്തങ്ങള്‍ പറയുന്നത്. അടുത്തിടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുല്‍ എന്തിന് വീണ്ടും വിദേശത്തേക്ക് പോയി എന്ന ചോദ്യവുമായി ചില കോണുകളില്‍ വാര്‍ത്തായായിട്ടുണ്ട്ബിജെപി നേതാക്കളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും അനാവശ്യ വിവാദമുണ്ടാക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇതു സംബന്ധിച്ച് പ്രതികരിച്ചത്. എന്നാല്‍ എവിടേക്കാണ് രാഹുല്‍ പോയതെന്നോ എന്നാണ് തിരിച്ചുവരികയെന്നോ കോണ്‍ഗ്രസ് നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല. പല വിധത്തിലുള്ള പ്രചാരണങ്ങള്‍ക്ക് രാഹുലിന്‍റെ യാത്ര ഇതിടയാക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് യുപിയിലെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മറ്റു സംസ്ഥാനങ്ങില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരാണ്. അതിനിടെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയിരുന്നു. ഒരു മാസത്തോളം വിദേശത്ത് കഴിഞ്ഞ അദ്ദേഹം സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് തിരിച്ചെത്തിയത്. സമ്മേളനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുന്ന വേളയിലാണ് വീണ്ടും വിദേശ യാത്ര.

ഇതാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. എന്താണ് യാത്രാ കാരണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുമില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോകുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്. ബിജെപിയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാണ് രാഹുല്‍ തിരിച്ചെത്തുക, ഏത് രാജ്യത്തേക്കാണ് പോയിട്ടുള്ളത് എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാത്തും ചര്‍ച്ചയ്ക്കിടയാക്കി. രാജ്യം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. യുപി തെരഞ്ഞെടുപ്പ് 2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് കാണുന്നത്.

എല്ലാ പാര്‍ട്ടികളും സജീവ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ അടിയന്തര ആവശ്യം എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. മുമ്പും തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് രാഹുല്‍ വിദേശയാത്ര നടത്തിയത് വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിന് പുറമെ, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ഭരണം ബിജെപിയാണ്. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. ജനുവരി മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടി തീരുമാനിച്ചിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രചാരണം ആരംഭിക്കുന്നത് ജനുവരി മൂന്നിനാണ്. അതിന് തുടക്കം കുറിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ റാലിയോടെയാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലി നീട്ടിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി, എഎപി, ശിരോമണി അകാലിദള്‍ തുടങ്ങിയ കക്ഷികളെല്ലാം പഞ്ചാബില്‍ പ്രാഥമിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ജനുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തും. റാലി നടത്താനാണ് തീരുമാനം. കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം നടന്ന സംസ്ഥാനമാണ് പഞ്ചാബ്. നിയമം പിന്‍വലിച്ച ശേഷം മോദി ആദ്യമായിട്ടാണ് പഞ്ചാബില്‍ എത്താന്‍ പോകുന്നത്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച അമരീന്ദര്‍ സിങിനൊപ്പം സഖ്യമുണ്ടാക്കിയാണ് ബിജെപി ഇത്തവണ മല്‍സരിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ കക്ഷികള്‍ക്ക് ബദലായി പഞ്ചാബിലെ ജനങ്ങള്‍ ആംആദ്മി പാര്‍ട്ടിയെ അംഗീകരിച്ചിരിക്കുകയാണ്. അടുത്ത നടന്ന ചണ്ഡീഗഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആംആദ്പി പാര്‍ട്ടി ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍മാര്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു.

eng­lish sum­ma­ry; Rahul’s for­eign trip in the next elec­tion scenario

you may also like this video;

Exit mobile version