Site iconSite icon Janayugom Online

റെയിൽവെ അശാസ്ത്രീയമായി നിർമിച്ച അടിപ്പാത വെള്ളക്കെട്ടിൽ

റെയിൽവെ അശാസ്ത്രീയമായി നിർമിച്ച അടിപ്പാത വെള്ളക്കെട്ടിൽ. ദുരിതത്തിലായി നാട്ടുകാർ. ഇരട്ടപ്പാതയുടെ ഭാഗമായി കരുമാടിയിൽ നിർമിച്ച റെയിൽവെ അടിപ്പാതയാണ് യാത്രക്കാർക്ക് ദുരിതമായിരിക്കുന്നത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് പൂത്തറപ്പാലത്തിന് തെക്കു ഭാഗത്തായാണ് അടിപ്പാത നിർമിച്ചിരിക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും മുട്ടറ്റം വെള്ളമാണ് ഇവിടെ.

മഴ മാറാതെ നിൽക്കുന്നതു മൂലം യാത്രക്കാരുടെ ദുരിതത്തിന് പരിഹാരവുമായിട്ടില്ല. ഇതു വഴി ദിവസവും പല തവണ യാത്ര ചെയ്യുന്നവർക്ക് ത്വക്ക് രോഗം ഉൾപ്പെടെയുള്ള അസുഖവും പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. സമീപ കാലത്ത് നിർമിച്ച പല അടിപ്പാതകളിലും ഇരു വശത്ത് പൊക്കി കാൽ നട യാത്രക്കാർക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ ഇവിടെ മാത്രം ഈ സംവിധാനം ഒരുക്കാത്തതിനാൽ യാത്രക്കാർ തീരാ ദുരിതത്തിലാണ്. ഇപ്പോൾ വെള്ളക്കെട്ട് രൂക്ഷമായതോടെ ഇതിലൂടെ നീതി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് പ്രദേശ വാസികൾ. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തകഴി വികസന സമിതി റെയിൽവെ മന്ത്രി, എ എം ആരിഫ് എം പി എന്നിവർക്ക് നിവേദനം നൽകി.

Exit mobile version