രാജേശ്വര റാവുവിന്റെ രാഷ്ട്രീയ ജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് എക്കാലവും ആവേശം നൽകുന്നതാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിൽ പറഞ്ഞു. ഉന്നത കുടുംബത്തിൽ പിറന്ന അദ്ദേഹം തന്റെ സ്വത്തുക്കളെല്ലാം പാർട്ടിയ്ക് നൽകിയിട്ട് സാധാരണക്കാരെപ്പോലെ ജിവിതം നയിച്ചാണ് ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ചത്. മുപ്പത്തിനാലാമത്തെ വയസ്സിൽ തെലുങ്കാന സമരത്തിന് നേതൃത്വം നൽകിയ സി രാജേശ്വ റാവു മരണംവരെ തൊഴിലാളി വർഗ്ഗത്തിന് വേണ്ടി നിലകൊള്ളുകയും സംഘപരിവാർ ശകതികൾക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്തു. ഇൻഡ്യയിലെ ഫാസിസ്റ്റു ഭരണം രാജ്യത്തിന്റെ സകല മൂല്യങ്ങളെയും തകർക്കുന്ന ഈ കാലത്ത് രാജേശ്വര റാവുവിനെപ്പോലെയുള്ള നേതാക്കന്മാരുടെ ആദർശ ജീവിതവും പോരാട്ട വീര്യവും പുതുതല മാതൃകയാക്കണം. സിപിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം കരീപ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ എസ് ഷിജുകുമാർ അധ്യക്ഷത വഹിച്ചു. ആര്‍ മുരളീധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗണ്‍സിലംഗം ആര്‍ രാജേന്ദ്രൻ, എം എസ് ശിവപ്രസാദ്, എ സുരേന്ദ്രൻ, ശ്രീമാലി, പി എസ് സുരേഷ്, ജയശീവാസുദേവൻ, പ്രിജി ശശിധരൻ എന്നിവർ സംസാരിച്ചു.