Site iconSite icon Janayugom Online

രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നു

നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെൺകുഞ്ഞ് പിറന്നു. വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ഒരു കുഞ്ഞ് പിറന്നിരിക്കുന്നത്. ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം.

ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചിരഞ്ജീവിയും കുടുംബവും ആഘോഷത്തിന് തയാറെടുത്തു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് രാം ചരണ്‍ വെളിപ്പെടുത്തിയത്.

Eng­lish Sum­ma­ry: Ram Cha­ran, wife Upasana Konidela wel­come baby girl
You may also like this video

Exit mobile version