Site iconSite icon Janayugom Online

രഞ്ജി ട്രോഫി: കേരളം- കർണാടക പോരാട്ടം; സ‌ഞ്ജു സാംസൺ തിരിച്ചെത്തി

സഞ്ജു സാംസൺ രഞ്ജി പോരാട്ടത്തിനുള്ള കേരള ക്യാംപിലേക്ക്. ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് താരം ക്യാംപിൽ തിരിച്ചെത്തിയത്. സഞ്ജുവിനൊപ്പം ഫാസ്റ്റ് ബൗളർ ബേസിൽ എൻപിയും ടീമിലെത്തിയിട്ടുണ്ട്.
ഈ മാസം 18 മുതൽ കർണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം നടക്കുക. ആദ്യ മത്സരത്തിൽ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കരുത്തരായ കർണാടകയെ നേരിടാനൊരുങ്ങുന്നത്. സഞ്ജു വരുന്നതോടെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ പ്ലെയിങ് ഇലവനിൽ നിന്നു പുറത്തായേക്കും.

ബം​ഗ്ലാദേശിനെതിരായ പോരാട്ടത്തിൽ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേടിയാണ് സഞ്ജു വരുന്നത്. താരം ഫോമിലാണ് ഉള്ളത്.
മായങ്ക് അ​ഗർവാളാണ് കർണാടകയുടെ ക്യാപ്റ്റൻ. ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ​ഗോപാൽ എന്നിവരും ടീമിലെ പ്രധാന താരങ്ങളാണ്. ബം​ഗളൂരുവിലാണ് കേരളം- കർണാടക പോരാട്ടം നടക്കുക. 

Exit mobile version