Site iconSite icon Janayugom Online

രഞ്ജി ട്രോഫി; കേരളം രണ്ടാം അങ്കത്തിന് നാളെയിറങ്ങും

രഞ്ജി ട്രോഫിയില്‍ കേരളം നാളെ രണ്ടാം അങ്കത്തിനിറങ്ങും. ബംഗളൂരു അലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ കേരളം വിജയത്തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ചുറി നേടി സഞ്ജു സാംസണും കേരള ടീമിനൊപ്പമുണ്ട്. 

സഞ്ജുവിന്റെ നിലവിലെ ഫോം കേരള ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവര്‍ക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. ബേസില്‍ തമ്പി, കെ എം ആസിഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ ബൗളിങ് നിര.

കേരള ടീം

സച്ചിന്‍ ബേബി( ക്യാപ്റ്റന്‍), സഞ്ജു വി സാംസണ്‍( ബാറ്റര്‍), രോഹന്‍ കുന്നുമ്മല്‍( ബാറ്റര്‍), കൃഷ്ണ പ്രസാദ്(ബാറ്റര്‍), ബാബ അപരാജിത് (ഓള്‍ റൗണ്ടര്‍), അക്ഷയ് ചന്ദ്രന്‍ ( ഓള്‍ റൗണ്ടര്‍), മൊഹമ്മദ് അസറുദ്ദീന്‍( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), സല്‍മാന്‍ നിസാര്‍( ബാറ്റര്‍), വത്സല്‍ ഗോവിന്ദ് ശര്‍മ്മ( ബാറ്റര്‍), വിഷ്ണു വിനോദ് ( വിക്കറ്റ് കീപ്പര്‍, ബാറ്റര്‍), ബേസില്‍ എന്‍ പി(ബൗളര്‍), ജലജ് സക്സേന( ഓള്‍ റൗണ്ടര്‍), ആദിത്യ സര്‍വാതെ( ഓള്‍ റൗണ്ടര്‍), ബേസില്‍ തമ്പി( ബൗളര്‍), നിഥീഷ് എം ഡി( ബൗളര്‍), ആസിഫ് കെ എം( ബൗളര്‍), ഫായിസ് ഫനൂസ് (ബൗളര്‍)

Exit mobile version