Site iconSite icon Janayugom Online

രഞ്ജി ട്രോഫി: കേരളത്തെ സച്ചിന്‍ ബേബി നയിക്കും, ശ്രീശാന്ത് ടീമില്‍

രഞ്ജി ട്രോഫി പുതിയ സീസണിനുള്ള കേരളത്തിന്റെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിന്റെ ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റനായി വിഷ്ണു വിനോദിനെ തിരഞ്ഞെടുത്തു. പരിക്ക് മാറാത്ത റോബിന്‍ ഉത്തപ്പ നിലവില്‍ ടീമിലില്ല. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ടീമില്‍ തിരികെയെത്തി. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ നയിച്ച സഞ്ജു സാംസണും ടീമിലുണ്ട്. 

ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീശാന്ത് കേരളത്തിനു വേണ്ടി രഞ്ജിയില്‍ കളിക്കാനൊരുന്നത്. രഞ്ജി ട്രോഫിയുടെ അടുത്ത സീസണില്‍ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. 2022 ജനുവരി 13 മുതല്‍ വിദര്‍ഭയുമായിട്ടാണ് കേരളത്തിന്റെ ആദ്യത്തെ മത്സരം. 

ENGLISH SUMMARY:Ranji Tro­phy: Sachin Baby will lead Kerala
You may also like this video

Exit mobile version