Site iconSite icon Janayugom Online

രശ്മികയെ കിണറുവെട്ടി മൂടണം, ക്രിഞ്ച് ഫെസ്റ്റെന്ന് കേരളത്തിലെ പ്രേക്ഷകര്‍; കാര്യമറിയാതെ കണ്ണീരണിഞ്ഞ് അല്ലു അർജുൻ

ഇന്ത്യൻ ബോക്‌സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കി മാറ്റിയ അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2. ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് 1800 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. രാജ്യത്ത് എല്ലായിടത്ത് നിന്ന് മികച്ച അഭിപ്രായം ലഭിച്ചപ്പോഴും കേരളത്തിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു നേടാനായത്. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ അണിയറപ്രവർത്തകർക്ക് സംഭവിച്ച ഒരു പിഴവാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുഷ്പ 2‑വിന്റെ വിജയാഘോഷത്തിന്റെ ഭാ​ഗമായി ഓരോ സംസ്ഥാനത്ത് നിന്നുള്ളവർ ചിത്രത്തെക്കുറിച്ച് പ്രതികരിക്കുന്നതിന്റെ വീഡിയോ വേദിയില്‍ പ്രദർശിപ്പിച്ചിരുന്നു. 

അതിനിടെ, കേരളത്തിലെ തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണവും ഉൾക്കൊള്ളിച്ചിരുന്നു.   കേരളത്തിനുപുറത്തുനിന്നുള്ള പ്രതികരണങ്ങളിലെല്ലാം ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം പറയുമ്പോള്‍.  കേരളത്തിൽ നിന്ന് ഉൾക്കൊള്ളിച്ച ഭാ​ഗങ്ങളിൽ ചിത്രത്തെക്കുറിച്ച് വളരെ മോശം അഭിപ്രായം പറയുന്ന പ്രേക്ഷകരെയാണ് കാണാനാകുന്നത്. രശ്മിക മന്ദാനയെ ഒരു കിണറുവെട്ടി കുഴിച്ചുമൂടണം എന്നാണ് ഒരു പ്രേക്ഷകൻ പറയുന്നത്. ക്രിഞ്ച് ഫെസ്റ്റ് ആണ് ചിത്രമെന്നും പറയാന്‍ മറന്നില്ല. എന്നാല്‍ ഇത് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് അണിയറപ്രവർത്തകർ വീഡിയോയിൽ ഉൾപ്പെടുത്തിയതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പറയുന്നത്. പ്രതികരണങ്ങൾ കണ്ട് കണ്ണുനിറഞ്ഞ് ഇരിക്കുന്ന അല്ലു അർജുനേയും സംവിധായകൻ സുകുമാറിനേയും വീഡിയോയിൽ കാണാം. 

Exit mobile version