ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോയായത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. പുറത്താകാതെ 175 റണ്‍സ് നേടിയ താരം ഒമ്പത് വിക്കറ്റും നേടിയിരുന്നു. ഈ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജഡ്ഡു. ടെസ്റ്റ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ 150‑ലേറെ റണ്‍സും അഞ്ചു വിക്കറ്റും വീഴ്ത്തുന്ന ആറാമത്തെ താരമായിരിക്കുകയാണ് ജഡേജ. കൂടാതെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ജഡേജ.
ഇതോടെ മുന്‍ ഇന്ത്യന്‍ താരം വിനൂ മങ്കാദ്, ഡെനിസ് ആറ്റ്കിന്‍സണ്‍, പോളി ഉമ്രിഗര്‍, ഗാരി സോബേഴ്‌സ്, മുഷ്താഖ് മുഹമ്മദ് എന്നിവരുടെ നേട്ടത്തിനൊപ്പം ജഡേജയുമെത്തി.
English Summary: Ravindra Jadeja owns a rare record
You may like this video also